Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Antiquities Smuggling

പു​രാ​വ​സ്തു ക​ള്ള​ക്ക​ട​ത്ത് സം​ഘ​ങ്ങ​ള്‍​ക്ക് ശ​ബ​രി​മ​ല മോ​ഷ​ണ​വു​മാ​യി ബ​ന്ധം; അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: പു​രാ​വ​സ്തു ക​ള്ള​ക്ക​ട​ത്ത് സം​ഘ​ങ്ങ​ള്‍​ക്ക് ശ​ബ​രി​മ​ല മോ​ഷ​ണ​വു​മാ​യു​ള്ള ബ​ന്ധം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ക​ത്തു ന​ല്‍​കി.

പ്ര​ത്യേ​കാ​ന്വേ​ഷ​ണ സ​ഘ​ത്തെ ന​യി​ക്കു​ന്ന എ​ഡി​ജി​പി വെ​ങ്ക​ടേ​ഷി​നാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ത്തു ന​ല്‍​കി​യ​ത്

പു​രാ​വ​സ്തു​ക്ക​ളു​ടെ രാ​ജ്യാ​ന്ത​ര ക​രി​ഞ്ച​ന്ത​യി​ല്‍ കാ​ണാ​തെ പോ​യ സ്വ​ര്‍​ണ​പ്പാ​ളി​ക​ളു​ടെ ഇ​ട​പാ​ട് ന​ട​ന്ന​ത് 500 കോ​ടി​ക്കെ​ന്ന് അ​റി​വ് കി​ട്ടി​യ​താ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ത്തി​ൽ പ​റ​യു​ന്നു.

ഇ​തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച അ​ന്താ​രാ​ഷ്ട്ര മാ​ഫി​യ​യെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് വെ​ളി​പ്പെ​ടു​ത്താ​ന്‍ ത​യാ​റാ​ണെ​ന്നും ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.

പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷ​ണ​ത്തി​ന് ത​യാ​റെ​ങ്കി​ല്‍ ഈ ​ഓ​പ്പ​റേ​ഷ​നെ കു​റി​ച്ച് നേ​രി​ട്ട​റി​വു​ള്ള വ്യ​ക്തി​യെ അ​ന്വേ​ഷ​വു​മാ​യി സ​ഹ​ക​രി​പ്പി​ക്കാം. സം​സ്ഥാ​ന​ത്തെ ചി​ല വ്യ​വ​സാ​യി​ക​ള്‍​ക്കും റാ​ക്ക​റ്റു​ക​ള്‍​ക്കും ഈ ​ക​ട​ത്തു​മാ​യി ബ​ന്ധ​മു​ണ്ട്.

ഈ ​പു​രാ​വ​സ്തു ക​ട​ത്തി​ലെ മു​ഖ്യ​സം​ഘാ​ട​ക​ര്‍ ഇ​പ്പോ​ഴും അ​ന്വേ​ഷ​ണ പ​രി​ധി​ക്കു പു​റ​ത്താ​ണ്. അ​ന്വേ​ഷ​ണം അ​വ​രി​ലേ​ക്കും നീ​ള​ണ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Up